പാറളം: ഗ്രാമപഞ്ചായത്ത് നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പാറളം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും അംഗനവാടികളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഏ ഗ്രേഡ് നേടിയ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ മാത്യു, കെ.പ്രമോദ് , അനിത മണി,സ്മിനു മുകേഷ്, ജൂബി മാത്യു, പി.കെ. ലിജീവ് രമ്യ പി സുശീൽ എന്നിവർ സംസാരിച്ചു.
previous post