News One Thrissur
Updates

പെരുവനം ആറാട്ടുപുഴ പൂരം: പിടിക്കപറമ്പ് മഹാദേവ ക്ഷേത്രം പൂര പന്തലിന് തറക്കല്ലിട്ടു.  

ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് പിടിക്കപ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിലെ പൂരപ്പന്തലിന്‍റെ തറക്കല്ലിടൽ മേള പ്രമാണി പെരുവനം കുട്ടൻമാരാർ നിർവഹിച്ചു.വത്സൻ മൂർക്കത്ത് അധ്യക്ഷനായി. പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ കെ.കെ. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് എൻ .മനോജ്, ബ്ലോക്ക് മെമ്പർ എൻ.ടി. സജീവൻ , കവിതാ ജോസ്, ദേവസ്വം ഓഫീസർ യു അനിൽകുമാർ, ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി ,ദേവസ്വം ബോർഡ് മെമ്പർ പ്രേം രാജ് ചുണ്ടലാത്ത്, മനോജ് കടവിൽ, അനിലൻ കടവിൽ എന്നിവർ പങ്കെടുത്തു. പിടിക്കപ്പറമ്പ് പൂരത്തിൻ്റെ ദീർഘകാലം പ്രസിഡൻ്റായിരുന്ന പ്രെഫ: സുകുമാരൻ മൂർക്കത്തിൻ്റെ സ്മരണാർത്ഥമാണ് പൂരം പന്തൽ ഒരുക്കുന്നത്.

Related posts

മുകേഷ് അന്തരിച്ചു.

Sudheer K

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

Sudheer K

തൃശ്ശൂര്‍ ഡി.സി.സിപ്രസിഡന്റായി ജോസഫ് ടാജറ്റിനെ നിയമിച്ചു.

Sudheer K

Leave a Comment

error: Content is protected !!