തളിക്കുളം: ബ്ലൂമിങ് ബഡ്സ് പ്രീ പ്രൈമറി സ്കൂൾ വാർഷികം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഇ.എ. സുഗതകുമാർ അധ്യക്ഷത വഹിച്ചു. എസ്.എൻ.വി.യു.പി. സ്കൂൾ പ്രധാനധ്യാപിക പി.ബി. സജിത സമ്മാനദാനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇ.ആർ. അജിത സ്വാഗതവും കെ.പി. അനുശ്രീ കൃതജ്ഞതയും രേഖപ്പെടുത്തി.ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.