വെങ്കിടങ്ങ്: പഞ്ചായത്തിന് സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. തൊയറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കരുവന്തല ഭാഗത്തേക്ക് പോകുന്ന കാറും മുല്ലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടം സംഭവിച്ചതെന്ന് പറയുന്നത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.