പാവറട്ടി: കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂർ കോവാത്ത് വീട്ടിൽ കൃഷ്ണകുമാർ എന്ന ( കിച്ചു – 42) നെ യാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത് കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
next post