പെരിങ്ങോട്ടുകര: സെറാഫിക് കോൺവെന്റിനു മുൻവശം നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തേപ്പറമ്പിൽ കൊച്ചുബാവ മകൻ ഷെഫീക്ക്(40) ആണ് പരിക്കേറ്റത് . ഇവരെ തൃപ്രയാർ ആക്ടസ്പ്രവർത്തകർ വലപ്പാട് ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട കാർ നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
previous post