ചേർപ്പ്: സർക്കാരിൻ്റെ ‘വിജ്ഞാന കേരളം’പദ്ധതിയുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ കണ്ടെത്തുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനായിട്ടാണ് പദ്ധതി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്എ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സോഫി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, ഹസീന അക്ബർ, എൻ ടി സജീവൻ, അനിത, അനീഷ്, അബ്ദുൾ ജലാൽ എന്നിവർ സംസാരിച്ചു. കിലാ ബ്ലോക്ക് കോ -ഓ ഡിനേറ്റർ വി.വി. സുബ്രഹമുണ്യൻ പദ്ധതി വിശദീകരണം നടത്തി.
next post