തൃപ്രയാർ: തെരുവ്നായ റോഡിന് വട്ടം ചാടിയതോടെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. തളിക്കുളം തമ്പാൻകടവ് മയൂർവീട്ടിൽ ഷൺമുഖന്റെ മകൻ ആദിത്യനാണ് (23) പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.30 ഓടെ നാട്ടിക പഞ്ചായത്താഫീസിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. തെരുവ് നായ പെട്ടെന്ന് റോഡിന് വട്ടം ചാടുകയായിരുന്നു. ഇടിച്ച ബൈക്ക് റോഡിൽ തെന്നിവീഴുകയായിരുന്നു. ആദിത്യന് കൈക്കും മുഖത്തും കാലിലുമാണ് പരിക്കേറ്റത്. ബൈക്കിനും കേടുപാടുണ്ടായി.
next post