തൃപ്രയാർ: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണം നടത്തി.യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേവർമഠം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ :എ.വി. യദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽമുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഖ്യാതിഥിയായി ജവഹർ ബാലമഞ്ചും നിയോജകമണ്ഡലം ചെയർമാൻ അശ്വിൻ ആലപ്പുഴ. യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കളായ കിരൺ തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയ സുജിൽ കരിപ്പായി, റാനിഷ് രാമൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രജന ബിനീഷ്, പഞ്ചായത്ത് മെമ്പർ അജമൽ ഷെരീഫ്, സച്ചിത്രൻ തയിൽ, സഗീർ പടുവിങ്ങൽ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ ആയ സുൽഫി വലപ്പാട്, രാഹുൽ ജയൻ, ജെറാൾഡ് പി, സന്ദീപ് കെ., ജോൺ ജോസ്,അജു ഐക്കാരത്ത് എന്നിവർ പങ്കെടുത്തു.
previous post