അന്തിക്കാട്: കെ.ജി.എം.എൽ. സ്കുൾ അന്തിക്കാടിൻ്റെ 124 മത് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും പ്രീ പ്രൈമറി ദിനവും യാത്രയയപ്പു സമ്മേളനവും കേരള റവന്യുഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക എം.എൽ.എ.സി.സി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോഷി.ഡി. കൊള്ളന്നൂർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ, എ.ഇ.ഒ.പി.ജെ.ബിജു, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.കൃഷ്ണകുമാർ, വാർഡ് മെമ്പർ ശരണ്യ രജീഷ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.ആർ. ഷില്ലി ടീച്ചർ, ഒ.എസ്.എ.പ്രസിഡണ്ട് ടി.കെ. മാധവൻ, പി.ടി.എ.പ്രസിഡണ്ട് അഖില രാഗേഷ്, വൈസ് പ്രസിഡണ്ട് അന്തിക്കാട് സതീശൻ എന്നിവർ പ്രസംഗിച്ചു.