മുറ്റിച്ചൂർ: സരസ്വതി വിദ്യാനികേതൻ സ്കൂൾ 20-ാം വാർഷികാഘോഷവും രക്ഷാകർത്തൃദിനവും മുറ്റിച്ചൂർ എൻഎസ്എസ് കരയോഗമന്ദിര ഹാളിൽ വിദ്യാനികേതൻ ജില്ലാ പ്രസിഡൻ്റ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുറ്റിച്ചൂർ സരസ്വതി വിദ്യാനികേതൻ പ്രസിഡൻ്റ് പാദൂർ മഠം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സി.ബിന്ദുമുഖ്യാതിഥിയായി. സിനി ആർട്ടിസ്റ്റും സൂര്യ ടി.വി. ഫെയിമുമായ ശ്രീദേവി സമ്മാനദാനം നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് രജീഷ്, വിദ്യാനികേതൻ പ്രീ പ്രൈമറി കോ-ഓർഡിനേറ്റർ രാജലക്ഷ്മി ടീച്ചർ, ചേർപ്പ് സഞ്ജീവനി ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഇ.ബാലഗോപാൽ, വിവേകാനന്ദ സാംസ്കാരിക സേവാ കേന്ദ്രം സെക്രട്ടറി പി.ഗോവിന്ദൻ കുട്ടി, സെക്രട്ടറി ഗോപകുമാർ.പി, വൈസ് പ്രസിഡൻ്റ് ഭരതൻ കല്ലാറ്റ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.