News One Thrissur
Updates

ഫാം ജീവനക്കാരനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ആക്രമണം: പ്രതി അറസ്റ്റിൽ.

അന്തിക്കാട്: ഫാം ജീവനക്കാരനെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിൽ ആക്രമണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ സ്വദേശി ചക്കാമഠത്തിൽ വീട്ടിൽ സുദീപിനെ (42)യാണ് അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 14 നാണ് സംഭവം. പഴുവിൽ സ്വദേശി മോഹനനെ (60) നെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് കോളറിൽ കുത്തിപ്പിടിച്ച് മർദ്ദിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. മോഹനൻ ജോലി ചെയ്യുന്ന ഫാമിൽ മദ്യപിച്ചെത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു മർദ്ദനം. അന്തിക്കാട് പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സുബിന്ദിന്റെ ‌നേതൃത്വത്തിൽ എസ് ഐമാരായ അഭിലാഷ്, ജയൻ, സിവിൽ പോലിസ് ഓഫിസറായ അനൂപ്, പ്രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുദീപിന് 2020 ൽ വാടാനപ്പിള്ളി പോലിസ് സ്റ്റേഷനിൽ ഒരു ലൈംഗിക പീഡനകേസും അന്തിക്കാട് 2014 ൽ ഒരു അടിപിടി കേസും അടക്കം 3 ക്രിമിനൽ കേസുണ്ട്.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഓണച്ചന്ത തുടങ്ങി.

Sudheer K

കുടിവെള്ള പെപ്പ് സ്ഥാപിക്കാൻ പൊളിച്ച ആനക്കാട് ശ്മശാനം റോഡ് നന്നാക്കിയില്ല; നാട്ടുകാർ ദുരിതത്തിൽ

Sudheer K

എളവള്ളിയിൽ ഷവർമ കഴിച്ച ഏഴുപേർക്ക് ഭക്ഷ്യവിഷബാധ; ഷവർമ സെൻ്റർ ആരോഗ്യ വകുപ്പ് അടപ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!