ചെന്ത്രാപ്പിന്നി: പെരുമ്പടപ്പ് എസ്ആർവി യു പി സ്കൂൾ 105ാം വാർഷികാഘോഷവും, വിരമിക്കുന്ന അധ്യാപിക പി.പി.രാജിയുടെ യാത്രയയപ്പും ഇ.ടി.ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പഠന മികവിന് വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റുകൾ മാനേജ്മെൻ്റ് പ്രതിനിധി പ്രബിത വിതരണം ചെയ്തു . പെരുമ്പടപ്പ് സെൻറ് ആന്റണീസ് ചർച്ച് വികാരി ഫാ. ഡോഫിൻ കാട്ടുപറമ്പിൽ, പിടിഎ പ്രസിഡൻ്റ് എംകെ ഫൈസൽ. എംപിടിഎ പ്രസിഡൻ്റ് ഫസീന, എസ്എംസി കൺവീനർ ഉള്ളാട്ടിൽ രവീന്ദ്രൻ, വിദ്യാലയ വികസന സമിതി ചെയർമാൻ രാജകുമാർ പൊറ്റേക്കാട്ട്, സ്റ്റാഫ്സെക്രട്ടറി മീരാ പി രാമകൃഷ്ണൻ, ടീച്ചേഴ്സ് പ്രതിനിധി രമ്യ. എം.ആർ, ഒഎസ്എ പ്രതിനിധി ജ്യോതി ബസ്തേവർക്കാട്ടിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.എ. ജമീറ ടീച്ചർ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.