News One Thrissur
Updates

ജില്ലയിലെ മികച്ച പഞ്ചായത്ത്: എളവള്ളിയെ തേടി നാലാമതും സ്വരാജ് പുരസ്കാരം

എളവള്ളി: ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നാലാമതും എളവള്ളി പഞ്ചായത്തിന് ലഭിച്ചു. 2020-‘21ൽ സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്തിനുള്ള പുരസ്കാരവും എളവള്ളിക്കായിരുന്നു. 2021-‘22, 2022-‘23, 2023-‘24 വർഷങ്ങളിൽ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒന്നാം സ്ഥാനവും നേടിയത് പഞ്ചായത്തു തന്നെ.

ഭൂരഹിത-ഭവനരഹിതർക്ക് ലൈഫ് ഭവന സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി 32 കോൺക്രീറ്റ് റോഡുകൾ പൂർത്തിയാക്കി. മറ്റം-ചേലൂർ-വാക റോഡും പാവറട്ടി-ചിറ്റാട്ടുകര റോഡും ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയാക്കി. താമരപ്പിള്ളി-ചൊവ്വല്ലൂർ ടി റോഡിന്റെ നിർമാണം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ വകയിരുത്തി പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ഡയപ്പർ സംസ്കരണ കേന്ദ്രം സ്ഥാപിച്ചു. ആധുനിക സൗകര്യങ്ങളോടെ ഭിന്നശേഷി വിദ്യാർഥികൾക്കായി നീഹാരം ബഡ്സ് സ്കൂൾ തുറന്നു. ഗ്രാമപഞ്ചായത്തിനെ ടൂറിസം ഡെസ്റ്റിനേഷന്റെ ഭാഗമാക്കുന്നതിന് മണച്ചാലിൽ ചിൽഡ്രൻസ് പാർക്ക് ആൻഡ് കയാക്കിങ് പൂർത്തീകരിക്കുന്നു. ശുദ്ധജല ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന്റെ ഭാഗമായി മണച്ചാലിൽ 64 ഏക്കറിൽ കൃത്രിമ തടാകം നിർമിക്കാൻ രേഖകൾ പൂർത്തിയായി വരുന്നു. കൂടാതെ ജൽ ജീവൻ മിഷനിൽ നിന്ന് 45 കോടി രൂപ ചെലവ് ചെയ്ത് തിരുവില്വാമല ബൾക്ക് വാട്ടർ പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കി. ഇ-മുറ്റം പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത് എളവള്ളിയാണ്. സി.പി.എമ്മിലെ ജിയോ ഫോക്സാണ് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തോമസ് ഏലിയസ് രാജനാണ്. വികസന പ്രവർത്തനത്തിന്റെ അംഗീകാരമാണ് പുരസ്കാരമെന്നും ജനങ്ങളുടെ നന്മയിലൂന്നിയുള്ള പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തെ ഒന്നാമത്തെ പഞ്ചായത്തായി എളവള്ളിയെ മാറ്റുമെന്നും ജിയോ ഫോക്സ് പറഞ്ഞു.

Related posts

പുത്തൻപീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിൽ അശ്വതി വേല ആഘോഷിച്ചു.

Sudheer K

ലഹരിക്കെതിരെ ജനകീയ കവചം സൃഷ്ടിക്കാൻ അരിമ്പൂർ പഞ്ചായത്ത്.

Sudheer K

റേഷൻ വ്യാപാരികൾ കടകളടച്ച് കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

Sudheer K

Leave a Comment

error: Content is protected !!