വലപ്പാട്: എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 25ലക്ഷം രൂപ ചിലവഴിച് നിർമിച്ച വലപ്പാട് ഗ്രാമ പഞ്ചായത്ത് വാർഡ് 18 ലെ ലക്ഷ്മി അങ്കണവാടി സി.സി.മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ചെയർപേഴ്സൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് വി.ആർ. ജിത്തു, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ കെ.കെ. പ്രഹർഷൻ, ഇ.പി. അജയ്‌ഘോഷ്, രശ്മി ഷിജോ, സിജി സുരേഷ്, അജ്മൽ ഷെരീഫ്, മണി ഉണ്ണികൃഷ്ണൻ, അനിത തൃത്തീപ്കുമാർ, ഫാത്തിമ സലീം, സിഡി പിഒ ശുഭ, അസി.സെക്രട്ടറി വേണുഗോപാൽ, ഐസിഡിഎസ് സൂപ്പർവൈസർ ജെസീറ എന്നിവർ സംസാരിച്ചു. അങ്കണവാടി നിർമിക്കാൻ സ്ഥലം നൽകിയ വാഴപുള്ളി പുരുഷോത്തമനെ ചടങ്ങിൽ ആദരിച്ചു.
previous post
next post