ചാവക്കാട്: കഴിഞ്ഞ ദിവസം കാണാതായ തിരുവത്ര സ്വദേശിയെ ആലപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര ചെങ്കോട്ട പടിഞ്ഞാറ് കല്ലിപ്പറമ്പിൽ ഉബൈദി (74)നെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് ബന്ധുക്കളും സി.പി.എം ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം, ലോക്കൽ കമ്മിറ്റി അംഗം എം.എ ബഷീർ, ബ്രാഞ്ച് സെക്രട്ടറി ഷിഹാബ് എന്നിവരും ആലപ്പുഴയിലെത്തി. ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഇന്ന് വൈകീട്ട് പുത്തൻകടപ്പുറം പടിഞ്ഞാറ് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തും. ഭാര്യ: അലീമ. മക്കൾ: അബു താഹിർ(ഷാർജ ), ഫൈസൽ സഖാഫി, ഷാഹിദ, സീനത്ത്. മരുമക്കൾ : ഷെഫീക്ക്, സക്കറിയ, ഹസീന.
previous post