News One Thrissur
Updates

വല്ലച്ചിറയിൽ തുണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി; 50 രൂപയ്ക്ക് മുറ്റത്തൊരു ഡോക്ടർ സേവനം.

വല്ലച്ചിറ: പാവപ്പെട്ടവർക്ക് തുണയേകി പല്ലിശേരി ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിയുമായികൈകോർത്ത് വല്ലച്ചിറയിൽ ചികിത്സക്കായി ക്ലിനിക് ആരംഭിച്ചു. “50 രൂപക്ക് മുറ്റത്തൊരു ഒരു ഡോക്ടർ” എന്ന രീതിയിൽ വിഭാവനം ചെയ്യുന്ന പദ്ധതിയിൽഎല്ലാം ദിവസവും വൈകീട്ട് 4 മുതൽ 7 വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഇതുവഴി ഡോക്ടറെ കാണാൻ വൈകുന്നേരങ്ങിളിൽ പ്രദേശികമായി അവസരമൊരുക്കുകയാണ് ട്രസ്റ്റ്, അവശതയനുഭവിക്കുന്ന നിരാംലബർക്ക് സൗജന്യമായും പരിശോധനക്ക് അവസരം ഒരുക്കുന്നുണ്ട്. ട്രസ്റ്റിന്റെ പദ്ധതികളിൽ താഴ്ന്ന നിരക്കിൽ ലാബ് സൗകര്യങ്ങൾ , മരുന്നുകൾ ലഭ്യമാക്കും പദ്ധതിയുടെ ഉദ്ഘാടനം ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രി സി.ഇ.ഒ ഫാ:ജോയ് കുത്തൂർ നിർവ്വഹിച്ചു, ട്രസ്റ്റി ചെയർമാൻ സിജോ എടപ്പിള്ളി അധ്യഷത വഹിച്ചു. സൗജന്യ പരിശോധന വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്‌ ഉദ്ഘാടനം ചെയ്തു. സ്വന്തം കിഡിനി ദാനമായി നല്കിയ ഷൈജു സായിറാം മിനെ ആദരിച്ചു, ഡോ: റിഷിൻ സുമൻ, ചേർപ്പ് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി.എൻ സുരേഷ്, സി.മുരാരി, സി.പി. ദാസൻ, വിജയൻ, കെ. രവിന്ദ്രനാഥ്, വി.കെ. രാജൻ ,ബെന്നി തെക്കിനിയത്ത്, കവിത ജോസ്, സിജോഫിൻ, കെ.എ.ജോൺ പി. ആർ. ലിഖിൻ, ജയരാജ് നടുവിൽ എന്നിവർ പ്രസംഗിച്ചു.

 

Related posts

കിഴുപ്പിള്ളിക്കരയിൽ വീട് കയറി ആക്രമണം: രണ്ട് പേർക്ക് പരിക്ക്.

Sudheer K

മണലൂരിൽ അബോധാവസ്ഥയിൽ 4 ദിവസമായി കഴിഞ്ഞിരുന്ന വയോധികനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sudheer K

ആളൂരിൽ 51കാരനെ ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!