മതിലകം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി പോലീസ് പിടികൂടിയ പ്രതികള്‍ പോലീസ് ജിപ്പില്‍ നിന്നും ചാടിരക്ഷപ്പെട്ടു. ഇതില്‍ ഒരാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മതിലകം പോലീസ് സ്‌റ്റേഷനുടത്ത് വെച്ചാണ് സംഭവം. പുന്നക്കബസാര്‍ ഭാഗത്ത് നിന്നുമാണ് അഞ്ച് ഗ്രാം എം.ഡി.എം.എ. സഹിതം പോലീസ് രണ്ട് പേരെ പിടികൂടിയത്. ഇവരുമായി ജീപ്പില്‍ സ്റ്റേഷനിലേയ്ക്ക് വരുന്നതിനിടെ റോഡിൽ ക്രോസിങ്ങിനായി ജീപ്പ് നിര്‍ത്തിയപ്പോഴാണ് പ്രതികള്‍ രണ്ട് പേരും ജിപ്പില്‍ നിന്നും ചാടിയിറങ്ങി ഓടിരക്ഷപ്പെട്ടത്. കയ്പമംഗലം കൂരിക്കുഴി സ്വദേശി മുസമ്മില്‍, കോതപറമ്പ് സ്വദേശി ഹാരിഫ് എന്നിവരാണ് രക്ഷപ്പട്ടത്. ഇതില്‍ മുസമ്മിലിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയിട്ടുണ്ട്. ഹാരിഫിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
previous post