കാഞ്ഞാണി: ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീചിദംബര ക്ഷേത്രത്തിലെ കാവടിമഹോത്സവം ആഘോഷിച്ചു. പത്തോളം കേന്ദ്രങ്ങളിൽ നിന്ന് എത്തിയ വർണ്ണ വിസ്മയം തീർക്കുന്ന മനോഹരമായ പൂക്കാവടികളും പീലികാവടികളും ക്ഷേത്ര മൈതാനത്ത് നിറഞ്ഞാടി. കണ്ണിനും കാതിനും ഇമ്പം പകരുന്ന നാദസ്വരം, ശിങ്കാരിമേളം, ബാന്റ് വാദ്യം എന്നിവയോടെ കണ്ണഞ്ചിപ്പിക്കുന്ന തെയ്യം അടക്കമുള്ള നൃത്തനൃത്ത്യങ്ങളും കാവടി മഹോത്സവത്തെ ചേതോഹരമാക്കി. താനാപാടം യുവശക്തി, കണ്ടശ്ശാംകടവ് യുവജനവേദി, കാഞ്ഞാണി വടക്ക്, മാമ്പുള്ളിക്കര, കണ്ടശ്ശാംകടവ് ശ്രീനാരായണ ഭക്തസംഘം, മണലൂർ കിഴക്ക്, മണലൂർ പടിഞ്ഞാറ്, പാലാഴിക്കര, കാരമുക്ക് തെക്ക് കര, കാരമുക്ക് വടക്ക് കര എന്നീ ടീമുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്.