News One Thrissur
Updates

ഫുട്ബോൾ കളിക്കിടെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കയ്പമംഗലം: ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഫയർ ഓഫീസർ, കയ്പമംഗലം പന്ത്രണ്ട് സ്വദേശി കാഞ്ഞിരപ്പറമ്പിൽ കെവിൻ (34) ആണ് മരിച്ചത്. മൂന്നുപീടിക കിബ്രോ ടൈലറിങ്ങ് ഉടമ ബാബുരാജിൻ്റെ മകൻ ആണ്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഫുട്ബാൾ കോർട്ടിൽ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടൻ തന്നെ ഫസ്റ്റ് എയ്ഡ് നൽകിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

എടമുട്ടത്ത് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവം: ബന്ധു അറസ്റ്റിൽ

Sudheer K

തൃപ്രയാർ ക്ഷേത്രം തന്ത്രി പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ശതാഭിഷേക ചടങ്ങുകൾ മാർച്ച് 9 മുതൽ 11 വരെ.

Sudheer K

നിക്ഷേപ തട്ടിപ്പ്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തൃപ്രയാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Sudheer K

Leave a Comment

error: Content is protected !!