അരിമ്പൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി അൻപത് ശതമാനം വർധിപ്പിച്ചതിനുമെതിരെ അരിമ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എറവ് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി. സെക്രട്ടറി അഡ്വ.വി.സുരേഷ്‌കുമാർ പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെൻസൺ ജെയിംസ് അധ്യക്ഷനായി. അഞ്ചാങ്കല്ലിൽ നിന്ന് പ്രകടനമായി വില്ലേജ് ഓഫീസിനു മുന്നിൽ എത്തിയതായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് സി.എൽ. ജോൺസൺ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് അനസ് കൈപ്പിള്ളി, മണ്ഡലം ജനറൽ സെക്രട്ടറി സി.പി.ജോർജ്, വൈസ് പ്രസിഡന്റ് മാർട്ടിൻ ചാലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.