ഏങ്ങണ്ടിയൂർ: ഭൂനികുതി അമ്പത് ശതമാനം വർദ്ധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന സംസ്ഥാന സർക്കാറിൻ്റെ ബജറ്റിനെതിരെ ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എത്തായ് വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ ഡി. സി. സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഒ.കെ. പ്രൈസൺ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂക്ക് യാറത്തിങ്കൽ, മത്സ്യ തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഒ.വി സുനിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബീന തുളസി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പ്രീത സജീവ്, ചെമ്പൻ ബാബു, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് എ.എൻ. ആഷിക്ക് എന്നിവർ പ്രസംഗിച്ചു. ലത്തീഫ് കെട്ടുമ്മൽ സ്വാഗതവും, സി.എ. ബൈജു നന്ദിയും പറഞ്ഞു.
next post