തളിക്കുളം: ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങൾക്കും, ഭൂനികുതി വർദ്ധനവിനുമെതിരെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു കോൺഗ്രസ്സ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, മുനീർ ഇടശ്ശേരി, രമേഷ് അയിനിക്കാട്ട്, എൻ.വി. വിനോദൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എ.കെ. ബഷീർ, മുഹമ്മദ് ഷഹബു, നീതു പ്രേംലാൽ, കെ.ആർ. വാസൻ, ടി.യു. സുഭാഷ് ചന്ദ്രൻ, എ.എ. യുസഫ്, പി.കെ. അബ്‌ദുൾ കാദർ, കെ എസ് രാജൻ, കെ.ടി. കുട്ടൻ, ഗീത വിനോദൻ, സി.വി. ഗിരി, യു.എ. ഉണ്ണികൃഷ്ണൻ, എ.സി. പ്രസന്നൻ, എ.പി. രത്നാകരൻ, മദനൻ വാലത്ത്, മീന രമണൻ, എ ടി നേന, പ്രകാശൻ പുളിക്കൽ, സുമിത സജു, എൻ. മദന മോഹനൻ, കെ.കെ. ഷണ്മുഖൻ, ഐ.കെ. സുജിത്ത്, റഷീദ് കുരിക്കളകത്ത്, കെ.കെ. ഉദയകുമാർ, വി.എ. സക്കീറലി, ഷീബ അജയകൃഷ്ണൻ, കാസിം അരവശ്ശേരി, എൻ.ആർ. ജയപ്രകാശ്, ഉഷ പച്ചാംപുള്ളി, യു.എ. രാജൻ, ഹണി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
previous post