ചേർപ്പ്: പെരുവനം -ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റിയുടേയും ദേവസംഗമ സമിതിയുടേയും ആഭിമുഖ്യത്തിൽ നടത്തിയ ആദരണീയം 2025 മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ദേവമേള പുരസ്കാരം കല്ലേലി ശാസ്താ ക്ഷേത്രം ഊരാളൻ അടിയള്ളൂർ പരമേശ്വരൻ നമ്പൂതിരിക്ക് സമ്മാനിച്ചു.
24 ക്ഷേത്രങ്ങളിലെ കുത്തു വിളക്കുപിടിക്കുന്ന കഴകക്കാരെ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേരാജ് ചൂണ്ടലാത്ത് ആദരിച്ചു. പെരുവനം ആറാട്ടുപുഴ പൂരത്തിലെ ഘടകക്ഷേത്രങ്ങൾക്കുള്ള ദേവസംഗമ സമിതിയുടെ ധനസഹായ വിതരണം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നിർവ്വഹിച്ചു. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് എ.എ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ആരൂർ ദേവൻ അടി തിരിപ്പാട്, ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, പൂരം സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി.എസ്. ഭരതൻ, ദേവസംഗമ സമിതി സെക്രട്ടറി കെ. മാധവൻ എന്നിവർ സംസാരിച്ചു.