News One Thrissur
Updates

ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു

പന്നിത്തടം: ചിറമനേങ്ങാട് എ.കെ.ജി നഗർ ബൈക്കിൽ എത്തി വയോധികയുടെ രണ്ടു പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു. ഇന്ന് വൈകിട്ട് 4:30നാണ് ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവ് വീട് മുറ്റം വൃത്തിയാക്കുന്ന 70 വയസ്സ് പ്രായം വരുന്ന കോട്ടയം സ്വദേശിനി രമണൻ ഭാര്യ സുമതിയുടെ മാല പൊട്ടിച്ചത്. ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നു വന്നതാണ് സുമതി. സജിയുടെ ഭാര്യമാതാവാണ് വയോധികയായ സുമതി. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരുകയാണ്. സമീപകാലത്തായി വടക്കാഞ്ചേരി കുന്നംകുളം മേഖലയിൽ ബൈക്കിൽ എത്തി മാല പൊട്ടിക്കുന്ന സംഘം സജീവമാണ്.

Related posts

പെരിഞ്ഞനത്ത് ചാരായം പിടികൂടി, ഒരാൾ അറസ്റ്റിൽ

Sudheer K

വില്ല നിർമാണം പൂർത്തിയാക്കാതെ നിക്ഷേപകരെ വഞ്ചിച്ച ശാന്തിമഠം വൈസ് ചെയർമാൻ അറസ്റ്റിൽ.

Sudheer K

അരിമ്പൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!