News One Thrissur
Updates

വ്യാജ ലോട്ടറി നൽകി പണം തട്ടുന്ന സംഘം വിലസുന്നു; പാവറട്ടിയിലെ വിൽപ്പനക്കാരന് നഷ്ടമായത് 5000 രൂപ

പാവറട്ടി: തെരുവുകളിൽ ലോട്ടറിക്കച്ചവടം നടത്തുന്നവർക്ക് വ്യാജ ലോട്ടറി നൽകി പണം തട്ടുന്ന സംഘം വിലസുന്നു. പാവറട്ടിയിലെ വിൽപ്പനക്കാരനിൽനിന്ന് അയ്യായിരം രൂപ തട്ടിയെടുത്തു. വെൻമേനാട് സ്വദേശി വടുക്കൂട്ടയിൽ ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തിയയാൾ 5,000 രൂ പയുടെ ടിക്കറ്റ് മാറാനുണ്ടോന്ന് ചോദിച്ച് ശ്രീനിവാസനെ സമീ പിക്കുകയായിരുന്നു. സാധാരണ പണം നൽകാറുള്ളതുപോലെ ടിക്കറ്റിൻ്റെ നമ്പർ പരിശോധിച്ച് പണം നൽകി. പിന്നീട് ഈ ടിക്കറ്റ് ലോട്ടറി ഏജൻസിയിൽ എത്തി പരിശോധിച്ചപ്പോഴാണ് വ്യാജ ടിക്കറ്റാണെന്ന് മനസ്സിലായത്. വർഷങ്ങളായി പാവറട്ടി മേഖലയിൽ ലോട്ടറി വിൽപ്പന നടത്തി ജീവി ക്കുന്നയാളാണ് ശ്രീനിവാസൻ. പാവറട്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച താ മരപ്പിള്ളിയിലും വ്യാജ ലോട്ടറി നൽകി വിൽപ്പനക്കാരെ കബളിപ്പിച്ച് എണ്ണായിരം രൂപയാണ് തട്ടി യെടുത്തത്.

Related posts

നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തിയ ഭർത്താവ് അറസ്റ്റിൽ.

Sudheer K

കലൂരിൽ ഗ്യാലറിയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില ഗുരുതരം: ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു 

Sudheer K

പൊതുയിടത്തിൽ ലിംഗ സമത്വം: തൃശൂർ നഗരത്തിൽ കുടുംബശ്രീ ഓപ്പൺ ഫോറം.

Sudheer K

Leave a Comment

error: Content is protected !!