തൃപ്രയാർ: ചൂലൂർ മഹല്ല് ജമാഅത്ത് മിഫ്താഹുൽ ഉലൂം മദ്രസ കെട്ടിട ഉദ്ഘാടനവും ദാറുൽ ഇഹ്സാൻ സനദ് ദാന സമ്മേളനവും 22, 23 തിയതികളിൽ നടക്കും. 22ന് വൈകുന്നേരം ഏഴിന് മദ്രസ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ നിർവഹിക്കും. ബെന്നി ബഹനാൻ എം.പി, ഇ.ടി. ടൈസൺ എം.എൽ.എ, അബ്ദുൽ സലാം ബാഖവി, വി.ഐ. സലിം, സി.പി. സാലിഹ്, വി.എം. അബ്ദുല്ല കുട്ടി ഹാജി എന്നിവർ പങ്കെടുക്കും. 23 ന് വൈകുന്നേരം ഏഴിന് ഈരാറ്റുപേട്ട അബുഷമ്മാസ് മൗലവി മതപ്രഭാഷണം നടത്തും. ഒമ്പതിന് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കും. പി.എം. അബ്ദുസലാം ബാഖവി സനദ് ദാന പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ വി.എ. ഇസ്മയിൽ, കൺവീനർ സലീം പോക്കാക്കില്ലത്ത്, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷാജി കണ്ണങ്കില്ലകത്ത് എന്നിവർ പങ്കെടുത്തു.
previous post