കാഞ്ഞാണി: ജനദ്രോഹ ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കും, ഭൂനികുതി വർദ്ധനവിനെതിരെ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ വില്ലേജ് ഓഫീസ് ധർണ നടത്തി. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.വി. അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ദീപൻ മാസ്റ്റർ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റോബിൻ വടക്കേത്തല, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.കെ. പ്രകാശൻ, വാസു വളാഞ്ചേരി, ടോണി അത്താണിക്കൽ, ജോജു നെല്ലിശ്ശേരി, റപ്പായി തെക്കത്ത്, വേണു കൊച്ചത്ത് ജനപ്രതിനിധികളായ ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, ജിഷ സുരേന്ദ്രൻ, സെൽജി ഷാജു, കവിതാ രാമചന്ദ്രൻ, ജിൻസി മരിയ തോമസ്, സ്റ്റീഫൻ നീലങ്കാവിൽ, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
next post