അന്തിക്കാട്: ഭൂനികുതി 50 % വർദ്ധിപ്പിച്ചതിനെതിരേയും ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾക്കെതിരേയും അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് വില്ലേജ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ജനങ്ങളെ നികുതി കൊള്ളയിലൂടേയും ജനദ്രോഹ ബജറ്റിലൂടേയും വഞ്ചിക്കുന്ന പിണറായി സർക്കാർ സാധാരണക്കാരൻ്റെ നിത്യജീവിതം ദുരിതപൂർണ്ണമാക്കിയെന്നും, സ്വന്തം ആജ്ഞാനുവർത്തി കൾക്ക് ഖജനാവിൽ നിന്ന് യഥേഷ്ടം വാരിക്കോരി കൊടുക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പി.ഐ.ഷൗക്കത്തലി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ് അധ്യക്ഷത വഹിച്ചു.ഇ.രമേശൻ, വി.കെ.മോഹനൻ, ബിജേഷ് പന്നിപ്പുലത്ത്, എൻ.ബാലഗോപാലൻ, സുധീർ പാടൂർ, രഘു നല്ലയിൽ ,ഗ്രാമ പഞ്ചായത്തംഗം മിനി ആൻ്റൊ, ജോർജ് അരിമ്പൂർ എന്നിവർ പ്രസംഗിച്ചു. കിരൺ തോമാസ്, റസിയ ഹബീബ്, രാമചന്ദ്രൻപള്ളിയിൽ, പി.തങ്കമണി, നസീർ മുറ്റിച്ചൂർ, ഷാജു മാളിയേക്കൽ, സാജൻ ഇയ്യാനി, ഇ.ഐ.ആൻ്റോ, എ.എസ് വാസു, എൻ.എച്ച് അരവിന്ദാക്ഷൻ, ശ്രീജിത്ത് പുന്നപ്പുള്ളി, സിദ്ധാർത്ഥൻ കളത്തിൽ, സലി ഇടശ്ശേരി, ഷീജ രാജു എന്നിവർ നേതൃത്വം നൽകി.
previous post
next post