മണലൂർ: ഗവ. ഐ.ടി.ഐ. യൂണിയൻ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. മാനവീകതയുടെ സൗഹൃദ ചിന്തകൾ വളരേണ്ട ക്യാമ്പസുകളിൽ നിത്യന നാം കേൾക്കുന്നത് ചോരയുടെ ഗന്ധമാണെന്ന് റാഗിങ്ങിനെ ചൂണ്ടിക്കാട്ടി റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പേർഷ്യൻ ഭാഷയിൽ കൂടപിറപ്പ് എന്ന് അർത്ഥം വരുന്ന ‘റഫ്ഗ എന്ന യൂണിയൻ്റെ പേരും മന്ത്രി പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ടി.എസ്. ഹിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ബിന്ദു സതിഷ്, ധർമ്മൻ പറത്താട്ടിൽ, പി.ടി.എ. പ്രസിഡൻ്റ് സന്തോഷ്, യൂണിയൻ ചെയർമാൻ പി.കെ. അദ്വൈത്, ജനറൽ സെക്രട്ടറി കൃഷ്ണപ്രിയ രമേഷ് എന്നിവർ പ്രസംഗിച്ചു.