എങ്ങണ്ടിയൂർ: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ ഈ മാസം 25 ന് നടത്തുന്ന ബിഎസ്എൻഎൽ ഓഫീസ് ഉപരോധസമരത്തിൻ്റെ പ്രചരണാർത്ഥം സിപിഐഎം നാട്ടിക ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥക്ക് ചേറ്റുവയിൽ തുടക്കമായി. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു ക്യാപ്റ്റനും എരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി.കെ. ജ്യോതിപ്രകാശ് വൈസ് ക്യാപ്റ്റൻ, കെ.എ. വിശ്വംഭരൻ മാനേജരുമായ ജാഥയുടെ ഉദ്ഘാടനം ചേറ്റുവ സെൻ്ററിൽ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി.കെ. ഷാജൻ നിർവ്വഹിച്ചു. കെ.ആർ. രാജേഷ് അധ്യക്ഷനായി. നേതാക്കളായ പി.എം. അഹമ്മദ്, കെ.ആർ. സീത,മഞ്ജുള അരുണൻ, കെ.സി. പ്രസാദ്, എം.ആർ. ദിനേശൻ, ഷീന വിശ്വൻ, രാജിഷ ശിവജി, കെ.ആർ. സാംബശിവൻ, ടി.എസ്. മധുസുദനൻ തുടങ്ങിയവർ സംസാരിച്ചു.