പുത്തൻപീടിക: പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. കൈതമുക്ക് കുറുവത്ത് ക്ഷേത്രത്തിന് സമീപം ചോരങ്ങത്ത് പരേതനായ പുരുഷോത്തമൻ മകൻ ഷെറിൻ (43) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 8 ന് വീടിന് സമീപത്തെ വഴിയിൽ വെച്ചാണ് പാമ്പ് കടിയേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു. പുത്തൻപീടിക സെൻ്ററിലെ ടൂ വീലർ വർക്ക്ഷോപ്പ് ഉടമയാണ്. മാതാവ്: പരേതയായ ചന്ദ്രിക .ഭാര്യ: രജിത.ക്കൾ: ആദിത്യൻ, പരേതനായ അതുൽ.