തൃപ്രയാർ: അറുപതുകളിൽ പത്തേമാരിയിലും കപ്പലിലും ഗൾഫിലേക്കു പോയവരുടെ സംഗമവും സമാദരണ സദസ്സും 23ന് തൃപ്രയാറിലുള്ള നാട്ടിക സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ ഉച്ചവരെ നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എം.എൽ.എ, മുൻ എം.എൽ.എ ഗീത ഗോപി, എറണാകുളം നോർക്ക റീജ്യനൽ അസിസ്റ്റന്റ് രശ്മികാന്ത്, തടാകം കുഞ്ഞിമുഹമ്മദ് ഹാജി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കരീം പന്നിത്തടം, അബ്ദു തടാകം, ഷെരീഫ് ഇബ്രാഹിം, കെ.എസ്. ചന്ദ്രശേഖരൻ, സക്കറിയ കുന്നച്ചാംവീട്ടിൽ, പി.കെ. കുഞ്ഞുമൊയ്തു എന്നിവർ പങ്കെടുത്തു.
previous post