തളിക്കുളം: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അഗ്രോ ക്ലിനിക്ക് തുറന്നു. ‘കൃഷിയിടത്തിൽ കർഷകരോടൊപ്പം’ എന്ന ലക്ഷ്യം വെച്ച് കൊണ്ട് എല്ലാ വാർഡുകളിലും അഗ്രോ ക്ലിനിക് നടത്തി കർഷകരുടെ കൃഷിയിടങ്ങളിലെ രോഗ കീട പ്രശ്നങ്ങൾ കണ്ടെത്തി അതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ടി.എസ്. അഞ്ജന പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗം സന്ധ്യ മനോഹരൻ ക്ലിനിക്കിൽ കൃഷി അസിസ്റ്റന്റ് ജിഷ, പെസ്റ്റ് സ്കൗട്ട് സയന, കാർഷിക വികസന സമിതി അംഗങ്ങളായ ഇ.പി.കെ. സുഭാഷിതൻ, അബ്ദുൽ നാസർ, വീട്ടുടമ കരുവത്ത് സജീവൻ, കർഷകർ എന്നിവരും പങ്കെടുത്തു.
previous post
next post