News One Thrissur
Updates

ബംഗ്ലാദേശ് പൗരൻമാരെന്ന് സംശയം: മുറ്റിച്ചൂരിൽ നിന്നും 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അന്തിക്കാട്: ബംഗ്ലാദേശ് സ്വദേശികളാണെന്ന സംശയത്തിൽ മുറ്റിച്ചൂരിൽ നിന്നും മൂന്ന് പേരെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇന്ന് പുലർച്ചെയാണ് സംഭവം. മുറ്റിച്ചൂർ കടവിൽ ആക്രിക്കടയിൽ തൊഴിൽ ചെയ്യുകയായിരുന്ന ബംഗ്ലാദേശികളെ തേടി പുലർച്ചെയാണ് പോലീസ് എത്തുന്നത്. രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഓടിപ്പോയവർ ഏതു ദേശക്കാരാണെന്ന് അറിവായിട്ടില്ല. കസ്റ്റഡിയിലെടുത്തവർക്ക് കൈവശം മതിയായ രേഖകൾ ഇല്ല. ഇവർ കൊൽക്കത്ത സ്വദേശികളാണ് എന്നാണ് ചോദ്യം ചെയ്തപ്പോൾ പോലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇവരുടെ കൈവശം രേഖകളോ മറ്റൊന്നും തന്നെയില്ല എന്ന് പറയുന്നു. ഇവർക്കെതിരെ പോലീസ് എഫ്ഐആർ തയ്യാറാക്കിവരുന്നു. അന്തിക്കാട് പോലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടർനടപടികൾ.

കാര്യങ്ങൾ ഒന്നും തന്നെ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Related posts

സുബൈദ അന്തരിച്ചു

Sudheer K

അന്തിക്കാട് ഗവ. എൽ.പി.സ്കൂളിൻ്റെ 122-ാം വാർഷികാഘോഷവും അദ്ധ്യാപക-രക്ഷാകർതൃദിനവും നടത്തി

Sudheer K

ദിനേശന്‍ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!