വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ പുളിക്കകടവിൽ കഞ്ചാവുമായി മധ്യ വയസ്കൻ അറസ്റ്റിൽ. പാടൂർ കൈതമുക്ക് മമ്മസ്രയില്ലത്ത് വീട്ടിൽ അബ്ദുൾ സലാം (52 ) നെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പാവറട്ടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് 3 കേസുകളും കഞ്ചാവ് ഉപയോഗിച്ച കുറ്റത്തിന് ഒരു കേസുമുണ്ട്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, ബി.എസ്.ബിനു, സിവിൽ പോലീസ് ഓഫീസർ അലി, സ്വെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.