അരിമ്പൂർ: പഞ്ചായത്ത് ആറുമുറി പാടശേഖരത്തിലെ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻ്റ് സി.കെ. ശിവരാമൻ അധ്യക്ഷനായി. 265 ഏക്കർ വരുന്ന ആറുമുറി പാടശേരത്തിൽ കൃഷി ചെയ്ത ‘ഉമ’ നെല്ലാണ് വിളവെടുത്തത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, കൃഷി ഓഫീസർ സ്വാതി സാബു, പാടശേഖര സമിതി സെക്രട്ടറി സി.ഡി. ജോസഫ്, സി.പി. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.