തൃപ്രയാർ: നിർമ്മാണത്തിനു ഭരണാനുമതി ലഭിക്കാതെ ബസ്റ്റാൻഡ് പൊളിക്കുകയും പൊളിച്ചിട്ട ബസ്റ്റാൻഡ് നിർമ്മാണം നടത്താത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മറ്റി ബസ്റ്റാൻഡ് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. . നിലവിലെ ബസ്റ്റാൻഡ് പൊളിച്ചത് മൂലം പഞ്ചായത്തിന് കിട്ടിയിരുന്ന ബസ് സ്റ്റാൻഡിലെ കട വാടക സിപിഎം പഞ്ചായത്ത് ഭരണസമിതി ഇപ്പോൾ ഇല്ലാതാക്കിയിരിക്കുകയാണെന്നും വിദ്യാർത്ഥികളും യാത്രക്കാരും മറ്റു തൊഴിലാളികളും വലിയ ദുരിതം അനുഭവിക്കുകയാണെന്നും ബസ്റ്റാൻഡിൽ വരുന്ന യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ടോയ്ലറ്റ് സൗകര്യം പോലും ബസ്റ്റാൻഡ് പൊളിച്ചിട്ടതുവഴി ഇല്ലാതായിരിക്കുകയാണെന്നും ഇതിന് പകരം സംവിധാനം ഒരുക്കിയില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാട്ടിക മണ്ഡലം പ്രസിഡൻ്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ആമുഖ പ്രഭാഷണം നടത്തി, ഡിസിസി ജനറൽ സെക്രട്ടറി വി.ആർ.വിജയൻ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു പുത്തൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി. വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ.സിദ്ധ പ്രസാദ്, സിജി അജിത് കുമാർ, ടി.വി. ഷൈൻ, ജീജ ശിവൻ, സി.എസ് .മണികണ്ഠൻ, കെ.വി. സുകുമാരൻ, പി.സി.മണികണ്ഠൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു, നാട്ടിക ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ കമല ശ്രീകുമാർ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പനക്കൽ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എ.കെ. വാസൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാനീഷ്.കെ.രാമൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.വി.സഹദേവൻ, മുഹമ്മദാലി കണിയാർക്കോട്, സിഎസ്. സിദ്ധാർത്ഥൻ, മോഹൻദാസ് പുലാക്ക പറമ്പിൽ, എം.വി. ജയരാജൻ, ജയരാമൻ അണ്ടേഴത്ത്, ശ്രീദേവി സദാനന്ദൻ, അജിത് കുമാർ, ഷിബു കായന പറമ്പിൽ, എം.വി.വൈഭവ് എന്നിവർ നേതൃത്വം നൽകി.
previous post