News One Thrissur
Updates

കൊടുങ്ങല്ലൂരിൽ നടുറോഡിൽ യുവാവിൻ്റെ ബൈക്ക് അഭ്യാസം: പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്തു.

കൊടുങ്ങല്ലൂർ: ലഹരി. മുത്ത് നടുറോഡിൽ ബൈക്ക് ഉപയോഗിച്ച് അഭ്യാസം കാണിച്ച യുവാവിനെ പിടി കൂടി. സ്റ്റേഷനിലെത്തിച്ചപ്പോൾ ചില്ല് തകർത്ത് അതിക്രമം. പടാകുളം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പട്രോൾ സംഘം തടയുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസ് കസ്റ്റഡിയിലെടുത്ത ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ (20) ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും ഇയാൾ അടിച്ചു തകർത്തു. കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ കെ. സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സിപിഒ അഖിൽ, ഹോം ഗാർഡ് ജോൺസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് ഷെബിൻ ഷായ്ക് കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷനിൽ 2023 ലും 2025 ലും മയക്കുമരുന്ന് ഉപയോഗിച്ചതിന് നാല് കേസുകൾ നിലവിലുണ്ട്. ഓടിപ്പോയ പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു.

Related posts

തോമസ് അന്തരിച്ചു. 

Sudheer K

അന്തിക്കാട് പഞ്ചായത്ത് ബജറ്റ്: കമ്മ്യൂണിറ്റി ഹാൾ നിർമ്മാണത്തിനും ലൈഫ് ഭവന പദ്ധതിക്കും മുൻഗണന. 

Sudheer K

ഓപ്പറേഷൻ ഡി ഹണ്ട്: അന്തർ സംസ്ഥാന സർവ്വീസ് ബസുകളിൽ പരിശോധന നടത്തി

Sudheer K

Leave a Comment

error: Content is protected !!