തൃപ്രയാർ: പുതിയ ദേശീയപാതയുടെ നിർമ്മാണത്തിൻ്റെ ഭാഗമായി റോഡ് മുറിച്ച് കടക്കാൻ വഴിയില്ലാതായ നാട്ടിക സെന്ററിന് സമീപവും വലപ്പാട് ഹൈസ്കൂൾ പരിസരത്തും നടപ്പാലം നിർമ്മിക്കുന്നത് പരിഗണിച്ചേക്കും. സി.സി. മുകുന്ദൻ എം.എൽ.എ. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നാട്ടികയിലും വലപ്പാടും സ്ഥലങ്ങൾ സന്ദർശിച്ചു. നിലവിലുള്ള സ്ഥലം ഉപയോഗിച്ച് നടപ്പാലം നിർമിക്കാനാകുമെന്ന് കളക്ടർ സൂചിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കളക്ടറേറ്റിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നും കളക്ടർ പറഞ്ഞു.
നാട്ടികയിൽ എസ്.എൻ. കോളേജ്, എസ്.എൻ. ട്രസ്റ്റ് സ്കൂൾ, ഫിഷറീസ് സ്‌കൂൾ, ജല അതോറിറ്റി ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് റോഡ് മുറിച്ചു കടക്കാൻ സ്ഥ ലമില്ലാത്തത് ആശങ്കയുയർത്തുന്നുണ്ട്. വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട്, ബി.ആർ.സി, മൃഗാശുപ ത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനാണ് വഴിയില്ലാതായത്. ജില്ലാ കളക്ടർക്കൊപ്പം സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടർ യമുന, ചാവക്കാട് തഹസിൽദാർ ടി.പി. കിഷോർ, ഡെപ്യൂട്ടി തഹ സിൽദാർ, ദേശീയപാത അതോറിറ്റി, കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ് ഉദ്യോഗസ്ഥർ എന്നിവരുണ്ടായിരുന്നു.
നാട്ടികയിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ. ദി നേശൻ, വൈസ് പ്രസിഡൻ്റ് രജനി ബാബു, മറ്റ് ജന പ്രതിനിധികളായ പി.വി. സെന്തിൽകുമാർ, സുരേഷ് ഇയ്യാനി, സന്തോഷ്, റസീന ഖാലിദ്, ഗ്രീഷ്മ സുഖിലേഷ് എന്നിവരും വ്യാപാരികളും പൊതു പ്രവർത്തകരും റോഡ് കുറുകെ കടക്കുന്നതിനു ള്ള ബുദ്ധിമുട്ട് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിതാ ആഷിക്, അംഗങ്ങളായ ഇ.പി. അജയഘോഷ്, ബി.കെ. മണിലാൽ, വലപ്പാട് സ്കൂൾ പ്രധാനാധ്യാപിക ടി.ജി. ഷീജ, പ്രിൻസിപ്പൽ പ്രസന്ന, പി.ടി.എ. പ്രസിഡൻ്റ് ഷഫീക് വലപ്പാട്, എന്നിവരും പൊതു പ്രവർത്തകരും കളക്ടറുമായി സംസാരിച്ചു.