അന്തിക്കാട്: വി.കെ.മോഹനൻ 11-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. രാവിലെ വി.കെ.മോഹനൻ്റെ വസതിയിൽ പുഷ്പാർച്ചന നടത്തി. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻകൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ, കെ.കെ.വത്സരാജ്, അഡ്വ.ടി.ആർ.രമേഷ് കുമാർ, കെ.പി.സന്ദീപ്, ഷീന പറയങ്ങാട്ടിൽ, എം. സ്വർണ്ണലത ടീച്ചർ, സജ്ന പർവ്വിൻ, സിപിഐ നാട്ടിക മണ്ഡലം കമ്മറ്റി സെക്രട്ടറി സി.ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു.
previous post