പാവറട്ടി: പാവറട്ടി പഞ്ചായത്ത് ലൈഫ് പദ്ധതി ഗുണഭോക്ത്യ സംഗമവും പൂർത്തീകരിച്ച വീടുകൾക്കുള്ള താക്കോൽദാനവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ പാവറട്ടി ജോളി വില്ലയിൽ പരിപാടി മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എം.എം. റെജീന അധ്യക്ഷയായി.
സെക്രട്ടറി ഷിബുദാസ് കോമ്മേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. ലൈഫിന്റെ വിവിധ ഘട്ടങ്ങളിലായി പാവറട്ടി പഞ്ചായത്തിമൊത്തം 91 ലൈഫ് വീടുകൾ പൂർത്തീകരിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. രണ്ടാം വാർഡി ലെ കറുപ്പം വീട്ടിൽ ഫാത്തിമയുടെ പൂർത്തികരിച്ച വീടിൻ്റെ താക്കോൽ മുരളി പെരുനെല്ലി എംഎൽഎ കൈമാറി. വാർഡ് അംഗങ്ങളായ സിബി ജോൺസൺ,ജോസഫ് ബെന്നി, സരിതാരാജീവ് , ജെറോം ബാബു, സിൽജി ജോജു, സുനിതരാജു, മുഹമ്മദ് ഷെരീഫ് ,പഞ്ചായത്ത് ആസൂത്രണ സമിതി ചെയർമാൻ ബാബു ആൻറണി എന്നിവർ സംസാരിച്ചു.