ചെമ്മാപ്പിള്ളി: ചേലൂർ മനയ്ക്ക് മുൻവശം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു വലപ്പാട് സ്വദേശികളായ കൊള്ളിശ്ശേരി വീട്ടിൽ പ്രതാപൻ മകൻ സൂര്യപ്രതാപ് (22), വിക്രംഞ്ചേരി വീട്ടിൽ പ്രസന്നൻ മകൻ തേജസ്(22), പെരിങ്ങോട്ടുകര സ്വദേശി ചിരിയങ്കണ്ടത്ത് ജോസ് മകൻ നിജോ(34), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.