വാടാനപ്പിള്ളി: ചേറ്റുവയിൽ വാഹന പരിശോധന നക്കിടെ മോഷ്ടിച്ച ബൈക്കുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കുന്ദംകുളം, ചെച്ചന്നൂർ സ്വദേശി കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം, കല്ലേഴിക്കുന്ന് സ്വദേശി കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരാണ് വാടാനപ്പള്ളി പോലീസിൻ്റെ പിടിയിലായത്
ചേറ്റുവയിൽ ശനിയാഴ്ച പുലർച്ചെ വാഹന പരിശോധനക്കിടെ ഹെഡ് ലൈറ്റ് ഇടാതെ ഓടിച്ചിവരുന്ന ബൈക്ക് കണ്ട് ചോദ്യം ചെയ്തപ്പോൾ യുവാക്കൾ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ സംശയം തോന്നിയ പോലീസ് ബൈക്കിന്റെ രജിസ്ട്രേഷൻ പരിശോധിച്ച് ഉടമസ്ഥന്റെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് കഴിഞ്ഞാഴ്ച വാഹനാപകടത്തിൽപ്പെട്ട് ചൊവ്വന്നൂരിലെ വീട്ടിലെ പോർച്ചിൽ കയറ്റി വെച്ചിരുന്ന ബൈക്കാണ് ഇതെന്ന് വ്യക്തമായത്. തുടർന്ന് വാഹനം സഹിതം ഇരുവരേയും കയ്യോടെ പിടികൂടുകയായിരുന്നു
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഗ്രേഡ് എ എസ് ഐ, രഘുനാഥൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർ രാഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.