അരിമ്പൂർ: എറവിൽ 55 കാരൻ റോഡിൽ തലയടിച്ച് വീണ് മരിച്ചു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അരിമ്പൂർ എഴുത്ത ച്ഛൻ റോഡിൽ പുളിക്കത്തറ ശങ്കരൻ്റെ മകൻ മോഹന ‘ (55) നാണ് മരിച്ചത്. എറവ് ആറാം കല്ലിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം . യുവാക്കളുമായി വാക്കുതർക്കം നടന്നിരുന്നു. ഇതിനിടെ മോഹനൻ തലയടിച്ച് റോഡിൽ വീണ് കിടക്കുന്നതാണ് കണ്ടത്. നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബസ് ജീവനക്കാരനായിരുന്ന മോഹനൻ തൊഴിലുപേക്ഷിച്ചു നിലവിൽ കർഷക തൊഴിലാളിയാണ്. കൂലിപ്പണിക്കും പോകും. ആറാം കല്ല് കേന്ദ്രീകരിച്ചാണ് ജോലി ചെയ്തിരുന്നത്. അന്തിക്കാട് പോലീസ് എറവ് ആറാം കല്ല് ഭാഗത്ത് പരിശോധന നടത്തുന്നു. ഏതാനും പേരെ ചോദ്യം ചെയ്തു. സംഭവത്തിലെ നിജസ്ഥിതി അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞു. ഭാര്യ: രമണി മക്കൾ: രേഷ്മ, സനിൽ മരുമക്കൾ: സുമേഷ്, ഷിയാര.