News One Thrissur
Updates

തൃപ്രയാറിൽ പത്തേമാരി പ്രവാസി സംഗമവും, സമാദരണവും നടത്തി.

തൃപ്രയാർ: പത്തേമാരിയിലും കപ്പലിലും പോയവരാണ് ഈ നാടിന്റെ വികസനത്തിനും പ്രവാസ ജീവിതത്തിന് വഴി കാട്ടി തന്നവരെന്ന് നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു. തൃപ്രയാറിൽ പത്തേമാരി പ്രവാസി സംഗമവും സമാദരണ സദസ്സും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

പത്തേമാരി പ്രവാസി സമിതി പ്രസിഡൻ്റ് അബ്ദു (തടാകം) അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം,ലോക കേരള സഭ മെമ്പർ പി.കെ.കബീർ സലാല, ക്രൈം ബ്രാഞ്ച് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം. സുരേന്ദ്രൻ, തൃപ്രയാർ പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്, നൗഷാദ് തെക്കുംപുറം, സകരിയ (ചൈന), പി.എ.കബീർ, കുഞ്ഞിമൊയ്തു തുടങ്ങിയവർ സംസാരിച്ചു. പത്തേമാരിയിലും കപ്പലിലും പോയവരെ ചടങ്ങിൽ ആദരിച്ചു. ഷെരീഫ് ഇബ്രാഹിം എഴുതിയ പത്തേമാരി ഇംഗ്ലീഷ് പരിഭാഷ പുസ്തകം ചടങ്ങിൽ ശ്രീമതി രശ്‌മികാന്ത് പ്രകാശനം ചെയ്തു. ബി.ബി. എൽഎൽബിക്ക് ഒന്നാം റാങ്ക് ലഭിച്ച ശ്രദ്ധ സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു.

Related posts

പാലക്കാട് വാഹനാപകടം : മരിച്ച നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്

Sudheer K

അയ്യപ്പൻ അന്തരിച്ചു.

Sudheer K

സ്വരാജ് ട്രോഫി: ഹാട്രിക് വിജയത്തോടെ ഒന്നാമതായി എളവള്ളി ഗ്രാമപഞ്ചായത്ത്

Sudheer K

Leave a Comment

error: Content is protected !!