വെങ്കിടങ്ങ്: പഞ്ചായത്ത് തല സ്പോപോട്സ് കൗൺസിൽ രൂപികരിക്കുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ബുഷി ഡോ കൈക്കാൻ ഫുൾ കോൺടാക്റ്റ് കരാട്ടെ കിക്ക് ബോക്സിംഗ് ഓർഗനൈസേഷൻ 36-ാം മത് വാർഷികവും ഫിറ്റ്നസ് ലൈഫ് ഹൈടെക് ജിംനേഷ്യം നാലാമത് വാർഷികാഘോഷങ്ങളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കളികളങ്ങൾ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും കളിക്കളും ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.1400 കോടി രൂപയാണ് കേരത്തിലെ സ്പോർട്ട് വികസനത്തിനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗ്രാൻ്റ് മാസ്റ്റർ കാഞ്ചോ വലീദ് ഹസ്സൻ അൽ മറ ഓണററി ബിരുദമായി ബ്ലാക്ക് ബെൽറ്റ് കായിക മന്ത്രി വി. അബ്ദുൽ റഹ്മാനെ അണിയിച്ചു. പാടൂർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാഞ്ചോ ഷുഹൈബ് മുഹമ്മദ് അധ്യക്ഷനായിരുന്നു.മുരളി പെരുനെല്ലി എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ഫുൾ കോൺടാക്ട് കരാട്ടെ റെഡ് ബെല്‍റ്റ് ഹോൾഡർ ജപ്പാനിൽ നടന്ന ഓപ്പൺ വെയ്റ്റ് ഫുൾ കോൺടാക്ട് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ഗോൾഡ് മെഡൽ ജേതാവുമായ ഗ്രാൻഡ് മാസ്റ്റർ കാഞ്ചോ വലീദ് ഹസ്സൻ അൽമറ മുഖ്യ അതിഥിയായി. ഐഷ വലീദ് ഹസൻ അൽ മറ, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചപ്പൻ വടക്കൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെന്നി ആൻറണി, അഡ്വ: വി.എം. മുഹമ്മദ് ഗസാലി, ടി.വി. ഹരിദാസൻ, അസ്ഗർ അലി തങ്ങൾ, ആർ.പി. റഷീദ്, അബദുൾ മനാഫ്, പി.എം. മുഹ്സിൻ, പി.വി. അലി, അക്ബർ വെളിയങ്കോട്, ഷക്കീർ വെൻമേനാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കരാട്ടേ ഡെമോൺസ്ട്രേഷൻ നടന്നു.