തളിക്കുളം: എസ്എൻവി യു പി സ്കൂളിന്റെ 98ാമത് വാർഷികവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നടത്തി സ്കൂൾ മാനേജർ ഇ.എ.സുഗതകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ സി.കെ. ഷിജി അധ്യക്ഷത വഹിച്ചു. ബ്ലൂമിങ് ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ ഇ.ആർ.അജിത,പിടിഎ പ്രസിഡന്റ് ശാന്തിനി ഷണ്മുഖൻ, മാതൃസംഗമം പ്രസിഡന്റ് ഷാനിബ നൗഷീൽ പ്രധാനധ്യാപിക പി.ബി.സജിത, കെ.കെ. സോഫി, വിരമിക്കുന്ന അദ്ധ്യാപിക എ.എസ്. ബീന, ഓഫീസ് അറ്റന്റൻറ് സി.പി. സുജിത് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തി.
next post