പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് നിവാ സികൾക്ക് കുടിവെള്ളത്തിനായി ഇനി നെട്ടോട്ടം ഓടേണ്ട, കിഴുപ്പിള്ളിക്കര കല്ലങ്കരമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ഗ്രാമപ ഞ്ചായത്ത് 12,54 ലക്ഷം രൂപയും ചെലവഴിച്ച പദ്ധതിയിലൂടെ 30 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിനാണ് ശ്വാശ്വത പരിഹാര മായത്. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശുഭ സുരേഷ് അധ്യക്ഷത വഹിച്ചു. ഓവർസിയർ സമീറ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഒ.എസ്.അഷറഫ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി ബാലകൃഷ്ണൻ, സിജോ പുലിക്കോട്ടിൽ, ഷീജാസദാനന്ദൻ, സിപിഐ പ്രതിനിധി ടി.വി. മദനമോഹനൻ, സിപിഐ ലോക്കൽ സെക്രട്ടറി പി.ആർ. ഷിനോയ്, വാർഡ് മെമ്പർ രതി അനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ സുജിത നിരേഷ്, അസി. സെക്രട്ടറി ടി.ജി.സുനിൽ എന്നിവർ സംസാരിച്ചു. സോഷ്യോ ഇക്കണോമിക് യൂണി റ്റ് ഫൗണ്ടേഷൻ ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിയത്.
next post