News One Thrissur
Updates

എടമുട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

തൃപ്രയാർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിമ്പ്രം കുറുപ്പത്ത് സുകുമാരൻ്റെ ഭാര്യ സുമതി (64)യാണ് മരിച്ചത്. കഴിഞ്ഞ ഡിസംമ്പർ 29 ന് രാത്രി 11.30 ന് എടമുട്ടം പാലപ്പെട്ടി വളവിന് തെക്കുഭാഗത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് സുമതിക്ക് പരിക്കേറ്റത്. കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന മകളുടെ കുട്ടികളെ ചെന്ത്രാപ്പിന്നി 17ലുള്ള അവരുടെ വീട്ടിലേക്ക് എത്തിക്കാൻ ഓട്ടോറിക്ഷയിൽ പോകുമ്പോൾ പിന്നിൽ നിന്നു വന്ന ടെമ്പോ ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കൾ: വിനോദ് വിനീത. മരുമക്കൾ: പ്രിയങ്ക, നിധീഷ്

Related posts

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Sudheer K

മലിനജല സ്വീവേജ് സംസ്കരണ മൊബൈൽ യൂണിറ്റുമായി കൊടുങ്ങല്ലൂർ നഗരസഭ.

Sudheer K

പോളണ്ടിൽ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണം: ദുരൂഹതയുണ്ടെന്ന് കുടുംബം.  

Sudheer K

Leave a Comment

error: Content is protected !!